Monday, December 24, 2007

പിറന്നാള്‍ ആശംസകള്‍...

ഡിസംബര്‍, ഏറ്റവും പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്ന്...പലതു കൊണ്ടും..രാത്രിയിലെ നനുത്ത് തണുപ്പ്..പുലര്‍കാലെ ഇലകളിലുള്ള തുഷാരബിന്ദുക്കള്‍...മഞ്ഞിന്റെ നേര്‍ത്ത പാളികളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികള്‍..ഡിസംബര്‍ തുടങ്ങുന്നതോടെ നക്ഷത്രങ്ങള്‍ ഓരോന്നായി ഭൂമിയിലേക്കു താമസം മാറ്റുന്നു...

ഇന്നും വ്യക്തമായ ഓര്‍മ്മയുണ്ട്...വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ ക്രിസ്മസ് രാത്രി. അമ്മയുടെ അടക്കി പിടിച്ച കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. അച്ഛനെയാണെങ്കില്‍ കാണാനില്ല. കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴേക്കും അമ്മായി വന്ന് ആശ്വസിപ്പിച്ചു. മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു അതില്‍ നിന്നും കിതച്ചുകൊണ്ട് ഓടിവരുന്ന അച്ഛന്‍.

പിന്നെ എല്ലാവരും കാറില്‍ കയറി. കാര്‍ ശരവേഗത്തില്‍ പാഞ്ഞു.

കൃസ്തീയ ദേവാലയങ്ങളിലെല്ലാം പാതിരാ കുര്‍ബ്ബാനയുടെ സമയം..മാനത്തും മണ്ണിലും നിറഞ്ഞു മിന്നുന്ന നക്ഷത്രങ്ങള്‍..കൃസ്തീയ ഭവനങ്ങളുടെ മുറ്റത്തെല്ലാം പുല്‍ക്കൂടുകള്‍...പിന്നെ എപ്പോഴോ ഉറങ്ങിപോയി..

ഉണര്‍ന്നപ്പോള്‍ ഒരു ആശുപത്രിയിലാണ്..അമ്മായിയുടെ മടീയില്‍. അവരെന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടു പോയി..നോക്കുമ്പോള്‍ അമ്മയുടെ തൊട്ടടുത്ത് ഒരു കൊച്ച് ഉണ്ണിവാവ...എന്റെ കൂടെ കളിക്കുന്നതിനും തല്ലുകൂടുന്നതിന്നും പിന്നെ എനിക്ക് കൊഞ്ചിക്കാനുമായി...എന്റെ കുഞ്ഞനിയത്തി....

ഉണ്ണിയേശുവിനോടൊപ്പം അവള്‍ക്കും പിറന്നാളാശംസകള്‍...

***********************************************************
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആ‍ശംസകള്‍

27 comments:

Sherlock said...

ഒരു കൊച്ച് ഓര്‍മ്മകുറിപ്പ്..

പൈങ്ങോടന്‍ said...

ക്രിസ്തുമസ് പ്രമാണിച്ച് തേങ്ങക്കൊക്കെ വെല്യ വിലയാ :) എന്നാലും ഒന്ന് ഉടച്ചിരിക്കുന്നു..

അനിയത്തിക്ക് പിറന്നാളാശംസകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജിഹേഷിന് ക്രിസ്തുമസ് ആശംസകള്‍

അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍

Unknown said...

happi christmas
aniyaththikkuttikku janmadinasamsakal :-)

Unknown said...

ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍! - എണ്ണം രണ്ടു്!
-പങ്കിട്ടെടുക്കാന്‍!

ജന്മദിനാശംസകള്‍! - എണ്ണം ഒന്നു്!
-പങ്കിടാതെ അനീത്തിക്കു് കൊടുക്കാന്‍!

ഏ.ആര്‍. നജീം said...

ജിഹേഷിനും കുടുമ്പത്തിനും ക്രിസ്മസ് ആശംസകള്‍ ഒപ്പം അനിയത്തികുട്ടിക്ക് പിറന്നാള്‍ ആശംസകളും...:)

ശ്രീലാല്‍ said...

പിറന്നാളാശംസകള്‍ അറിയിക്കൂ അനിയത്തിയെ. !! ജിഹേഷേ, പോസ്റ്റ് മാത്രം പോര..സ്വീറ്റ്സ് എവിടെ..?

ദിലീപ് വിശ്വനാഥ് said...

അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍
ജിഹേഷിന് ക്രിസ്തുമസ് ആശംസകള്‍

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
അനിയത്തികുട്ടിക്ക് പിറന്നാള്‍ ആശംസകള്‍....
സസ്‌നേഹം......
ബാജി........

സാജന്‍| SAJAN said...

ജിഹേഷിനും കുടുംബത്തിനും ക്രിസ്മസ്സ് നവവത്സരാശംസകള്‍,
ഒപ്പം അനിയത്തിക്ക് പിറന്നാള്‍ ആശംസകള്‍!!

അലി said...

കുഞ്ഞനിയത്തിക്ക് പിറന്നാളാശംസകള്‍ക്കൊപ്പം ജിഹേഷിനും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

ജൈമിനി said...

അനിയത്തിക്ക് പിറന്നാളാശംസകള്‍! :-)

ഗീത said...

ആകാംക്ഷയോടെയാണ് വായിച്ചുതുടങ്ങിയത്. അവസാനമെത്തിയപ്പോള്‍ രോമാഞ്ചമണിഞ്ഞു......
‍ജിഹേഷിന്റെ കുഞ്ഞനിയത്തിക്ക് (ലേഡി യേശു കൃസ്തുവിന് )പിറന്നാളാശംസകള്‍.....

ഇപ്പോള്‍ ആ അനിയത്തി എന്തെടുക്കുന്നു?..

കുറുമാന്‍ said...

ജിഹേഷിന്റെ കൊച്ചനിയത്തിക്ക് പിറന്നാളാശംസകള്‍ക്കൊപ്പം തന്നെ എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകളും.


ഓ ടോ : ഗീതാഗീതികളുടെ “ലേഡി യേശു കൃസ്തുവിന്“ എന്ന സംബോദന കലക്കി :)

പ്രയാസി said...

അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍
ജിഹേഷിന് ക്രിസ്തുമസ് ആശംസകള്‍..:)

കരീം മാഷ്‌ said...

അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍
ജിഹേഷിന് ക്രിസ്തുമസ് ആശംസകള്‍

sandoz said...

അനിയത്തിക്ക് പിറന്നാള്‍ ആശംസകള്‍....

നിരക്ഷരൻ said...

അനിയത്തിക്കുട്ടിക്ക് പിറന്നാളാശംസകളും , വീട്ടിലെല്ലാവര്‍ക്കും കൃസ്തുമസ്സാശംസകളും .

Kaippally said...

"ഉണ്ണിയേശുവിനോടൊപ്പം അവള്‍ക്കും പിറന്നാളാശംസകള്‍..."


ഏശു ക്രിസ്തു christmas നാണു് ജനിച്ചത് എന്നതിനു് ആധാരം ഒന്നുമില്ല. :)

Christmasഉം christഉം തമ്മിലുള്ള ബന്ധം?

മഞ്ജു കല്യാണി said...

bhaay, varan vaikippoyi enthayalum aniyathikuttiye ente oru vaikiya pirannal aasamsakal ariyichekku.

ഹരിശ്രീ said...

കുഞ്ഞനിയത്തിക്കുള്ള ഒരു പിറന്നാള്‍ സമ്മാനം തന്നെയാണ് ഈ പോസ്റ്റ്.

എന്റേയും പിറന്നാള്‍ ആ‍ശംസകള്‍...

CHANTHU said...

എന്റെ കൂടി പുതുവല്‍സരാശംസകള്‍ സ്വീകരിക്കുക.

Sherlock said...

ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും വളരെ നന്ദി...

കൈപ്പിള്ളി, എല്ലാവരും പറയണ് ഡിസംബര്‍ 25 നാണെന്നു...

Mahesh Cheruthana/മഹി said...

ജിഹേഷേ,
വരാന്‍ കുറചു വൈകി എന്നാലും അനിയത്തിക്കുട്ടിക്ക്
ജന്മദിനാശംസകള്‍!ഒപ്പം ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍!

Kaippally said...

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|
താങ്കളുടെ സമാധനത്തിനു വേണ്ടി ദാണ്ടെ
ഒരു പോസ്റ്റ്

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പുതുവത്സരാശംസകള്‍...

Sherlock said...

ആശംസകള് നേരാന് വൈകിയെത്തിയവര്ക്കും നന്ദി....

കൈപ്പിള്ളിമാഷ്ക്കു പ്രത്യേക നന്ദി, ലേഖനത്തിന്റെ ലിങ്ക് കാണിച്ചു തന്നതിനു...